അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp number 9446700800 ൽ നൽകുന്നവർക്ക്, നിയമാനുസരണമുളള പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
ഗ്രാമസഭാ യോഗങ്ങൾ 03.07.2026 മുതൽ

June 23, 2026

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലേക്കുമുള്ള ഗ്രാമസഭാ യോഗങ്ങൾ 03.07.2026 മുതൽ ആരംഭിക്കുകയാണ്. വിവിധ വാർഡുകളിലായി നടക്കുന്ന ഈ യോഗങ്ങൾ 12.07.2026-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2026-27 വാർഷിക പദ്ധതി സംബന്ധിച്ച ചർച്ചകൾ , ഗുണഭോക്തൃ പട്ടിക അന്തിമമാക്കൽ , 2025-26 വർഷത്തെ വരവ് ചെലവ് കണക്ക് അംഗീകരിക്കൽ എന്നിവയാണ് ഗ്രാമസഭയിലെ പ്രധാന അജണ്ടകൾ. ഇതിനുപുറമെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ , ശുചിത്വം, മാലിന്യ സംസ്കരണം എന്നീ വിഷയങ്ങളും ഈ യോഗങ്ങളിൽ ചർച്ച ചെയ്യുന്നതാണ്. ഗ്രാമ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനായി മുഴുവൻ വോട്ടർമാരും വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാൻ കൃത്യസമയത്ത് ഗ്രാമസഭകളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കു

Grama Sabha Notice