അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp number 9446700800 ൽ നൽകുന്നവർക്ക്, നിയമാനുസരണമുളള പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
ഗ്രാമപഞ്ചായത്തിൻറെ ഭൂപടം

തദ്ദേശ സ്ഥാപനത്തിന്റെ ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകൾ

ഭൂപ്രകൃതി

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽപ്പെട്ട പരപ്പ ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കിനാനൂർ കരിന്തളം. ഭൂപ്രകൃതി അനുസരിച്ച് 60 ശതമാനത്തോളം ഇടനാടൻ പ്രദേശങ്ങളും 40 ശതമാനത്തോളം മലനാടൻ പ്രദേശങ്ങളും ഉൾപ്പെടുന്നു. തേജസ്വിനിപുഴയെന്ന കാര്യങ്കോട് നദിയുടെ തീരപ്രശമാണ് തെക്ക് ഭാഗം. നീലേശ്വരം, മടിക്കൈ, കോടോം-ബേളൂർ     വെസ്റ്റ് എളേരി,ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഈ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളാണ്.കിഴക്ക് നിന്നും പടിഞ്ഞാറേക്ക് നീണ്ടു കിടക്കുന്ന ഭൂമിയുടെ ദൂരം ഏകദേശം 25 കിലോമീറ്റർ വരും. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 2.6 ശതമാനം പ്രദേശമാണിത്.

വടക്കേ അക്ഷാശം 120 16’ 20”നും 120 22’ 20”നും കിഴക്കേ രേഖാംശം 750 10’ 10”നും 750 17’ 40”നും ഇടയിലായി സ്ഥിതിചെയ്യുന്നു.

നിന്മോന്നത സ്ഥിതി

പഞ്ചായത്തിന്റെ തെക്ക് ഭാഗത്തുള്ള പുഴകയോരം ഓരു ജലം കയറുന്ന പ്രദേശമാണ്. കിഴക്ക് ഭാഗത്തുള്ള വടക്കാംകുന്നാണ് ഏറ്റവും ഉയരംകുടിയമല. ഇതിന് ഏകദശം 375 മീറ്റർ ഉയരമുണ്ട്.

സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം അനുസരിച്ച് പഞ്ചായത്തിനെ 5 ആയി തരംതിരിക്കാം 

  1. പുഴയോരം                              -   140 ഹെക്ടർ
  2. സമതല പ്രദേശം                     -   2074 ഹെക്ടർ
  3. കുത്തനെയുള്ള ചെരിവ്             -  1040 ഹെക്ടർ
  4. ഉയർന്ന സമതലം                   -    1160 ഹെക്ടർ
  5. ചെറിയ ചെരിവ്                      -    2635 ഹെക്ടർ

(അവലംബം -കൃഷിഭവൻ രേഖ)

1.പുഴയോരം

തേജസ്വിനി പുഴയുടെ തീരപ്രദേശമായ മുക്കട മുതൽ നീലായി വരെ ഇടുങ്ങിയ സമതല പ്രദേശങ്ങളാണ് . 24.54 ഹെക്ടർ വീതിയുള്ള കിണാവൂർ വയൽ ഏറ്റവും വിസ്തൃതമായത്. നെൽവയലുകൾ ഏറെയും ഈ പ്രദേശത്താണ്. നെൽപാടങ്ങൾ നികത്തി മറ്റു കൃഷി ചെയ്യുന്ന പ്രവണത കൂടുതഷ കാണുന്നു. ഓരു ജലം കയറാറുണ്ട് . ഇടതൂർന്ന് തെങ്ങും കവുങ്ങും കൃഷിചെയ്യുന്നു.

2.സമതല പ്രദേശങ്ങൾ

പുഴയോരത്തിന് സമാനമായ പ്രത്യേകതകളാണുള്ളത്.കൊച്ചരുവികളുടെ തീരത്ത് വീതി കുറഞ്ഞ് കാണുന്നു.സമുദ്ര നിരപ്പിൽ നിന്നും 20 മീറ്ററിനു താഴെയുള്ള പ്രദേശങ്ങൾ ഈ തരത്തിലുള്ളതാണ്. തോടിന്റെ കരയിടിച്ചൽ കാണുന്നുണ്ട്. കാലാവർഷത്തിൽ വെള്ളപൊക്കം ചെറിയതോതിൽ നേരിടുന്നു.

3.കുത്തനെയുള്ള ചെരിവ്

സമുദ്രനിരപ്പിൽ നിന്നും 81 മുതൽ 120 മീറ്റർ വരെ ഉയരത്തിൽ കാണപ്പെടുന്ന പ്രദേശങ്ങൾ പുഴയോരത്തുള്ള കുന്നിൻ പ്രദേശവും പരപ്പഭാഗങ്ങളിലെ കുത്തനെയുള്ള കുന്നിൻ പ്രദേശവും ഈ വിഭാഗത്തിൽപെടുന്നു. മണ്ണൊലിപ്പ് രൂക്ഷമാകുന്നു. റബ്ബർ, കശുമാവ്, എന്നിവ കൃഷിചെയ്യുന്നു. തെങ്ങിന് ഉൽപ്പാദന ക്ഷമത കുറഞ്ഞ പ്രദേശമാണ്. കശുമാവിന് ഹെക്ടറിന് 1250 കിഗ്രാം വിളവ് ലഭിക്കുന്നുണ്ട്.

4.ഉയർന്ന സമതലം (വെട്ടുകൽ പ്രദേശം)

സമുദ്രനിരപ്പിൽ നിന്നും 41 മുതൽ 120 വരെ ഉയരങ്ങളിൽ പരന്നു കിടക്കുന്നു. പ്രധാന റോഡിന്റെ വശങ്ങളിലും കാണുന്ന തരിശു പ്രദേശങ്ങൾ ഈ പട്ടികയിൽപെടും. മേൽമണ്ണ് ഇല്ലാത്ത വെട്ടുകല്ലാണ് അധികവും. ചില തുരുത്തുകളിൽ അഞ്ചടിയോളം മേൽമണ്ണ് കാണാം. പുൽമേടുകളും കുറ്റിക്കാടുകളും നിറഞ്ഞതാണ്. മറ്റുള്ള സ്ഥലങ്ങളിൽ കശുമാവ് കൃഷി ചെയ്യുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തണം.

5.ചെറിയ ചെരിവുകൾ

സമുദ്രനിരപ്പിൽ നിന്നും 21 മുതൽ 50 മീറ്റർ വരെ ഉയരത്തിൽ കാണുന്ന ചെരിവുകൾ ഏറ്റവും കൂടുതൽ നാണ്യവിളകൾ കൃഷിചെയ്യുന്നു. പുരയിടങ്ങളിലാണ് ഏറിയ കൂറും. ജനസാന്ദ്രത കൂടുതലാണ് . മണ്ണൊലിപ്പ് ഭാഗീകയാട്ടുണ്ട്. 

മണ്ണ്തരങ്ങൾ

പ്രകൃതിശക്തികളുടെയും സസ്യജാലങ്ങളുടെയും പ്രവർത്തന ഫലമായി ശിലാഘടന തകർന്നു ഭൂതലത്തിൽ ഉറപ്പില്ലാതെ കിടക്കുന്ന മണ്ണിന്റെ ഘടന കാലാവസ്ഥ  പോലെ തന്നെ ഏറെ പ്രധാനപ്പെട്ടതാണ്. സോയിൽ സർവ്വെ  വകുപ്പും ലാന്റ് യൂസ് ബോർഡും നല്കിയ വിവരവും പഠന പര്യടന വിവരവും ചേർന്ന് പട്ടികപെടുത്തിയ മൺതരങ്ങൾ താഴെ കൊടുക്കുന്നു.

മലഞ്ചെരുവിലെ മണ്ണ്

അടിത്തട്ടിൽ കടുത്ത പാറകളുള്ളതും ഘടനാപരമായി ഗുണമുള്ളതുമായ ചെങ്കൽ കലർന്ന മണ്ണാണ്. മേൽതട്ടിൽ ജൈവപദാർത്ഥങ്ങൾ അടങ്ങയിരിക്കുന്നു. ജലസംഭരണശേഷിയും 15 സെ.മി ആണ്. കുത്തനെയുള്ള ചെരിവ് പ്രദേശങ്ങളിൽ 30 മുതൽ 50 ശതമാനം വരെ ചായ് വുള്ള പ്രദേശങ്ങളിൽ  കാണുന്നുണ്ട്. കരിങ്കൽ പാറകളും ഇതോടപ്പം കാണാം.ഒരു മീറ്ററോളം മണ്ണിനു ഘനമുണ്ട് മണ്ണോലിപ്പ് കൂടുതലാണ്. അമ്ല സ്വഭാവമുള്ള മണ്ണ് പി.എച്ച്. മൂല്യം 5.3 അഞ്ച്  പത്ത് വാർഡുകളിൽ കാണുന്നു.

വനമണ്ണ്

പഞ്ചായത്തിലെ ഏറിയ പങ്കും ചരിവ് പ്രദേശങ്ങളിൽ കാണുന്നു. മണ്ണ് കാട്ടിലെ മരങ്ങളും അവശിഷ്ങ്ങളും വീണ മണ്ണാണിത് .നൈട്രജൻ കൂടുതൽ ഉണ്ട്. മണ്ണോലിപ്പ് താരതമ്യേന കുറവാണ് പോഷകാംശങ്ങൾ പെട്ടന്ന് നഷ്ടപ്പെട്ടുപോകുന്നു. ഈർപ്പ സംഭരണശേഷി 6 മുതൽ 12 സെ.മി വരെയാണ് . അമ്ല സ്വഭാവം ഉണ്ട്. പി.എച്ച് മൂല്യം 5 ആണ്.മഞ്ഞ കലർന്ന ചുവപ്പ് നിറം അല്ലെങ്കിൽ കടും ചുവപ്പ് നിറമാണ് അമ്പത് മുതൽ നൂറ്റി അൻപത് മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു. ഒന്നര മീറ്റർ താഴ്ചയിൽ കരിങ്കല്ലുകൾ കാണാം.

ചെങ്കൽ മണ്ണ്

സ്വഭാവിക ഫലഭൂയിഷ്ഠതയും ജലസംഭരണശേഷിയും കുറവാണ് മൂന്ന് മുതൽ 11 ശതമാനം ചെരിവുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്നു. ചെറിയതോതിൽ മണ്ണ് ഒലിപ്പ് ഉണ്ട് പി.എച്ച് മൂല്യം 5.35. അമ്ലസ്വഭാവമുണ്ട്. കുവാറ്റി വാട്ടർ ഷെഡ് മേഖലയിലെ ചെറിയ സമതലം മുതൽ ചെറിവ് പ്രദേശങ്ങളിൽ വരെ വ്യാപകമായി കാണുന്നു. 34 ശതമാനം പ്രദേശവും ഇത്തരം മണ്ണ് ആണ്. കടുപ്പമുള്ള കരിങ്കല്ലുകൾ കുറവാണ്.

ചെങ്കല്ലും ചെമ്മണ്ണും 

ചരൽനിറഞ്ഞ ചുവന്നമണ്ണ്  ചെങ്കല്ലിൻ നിന്നും ഉണ്ടായതാണ്. 1 മുതൽ 5 ശതമാനം വരെ ചെരിവുള്ള പ്രദേശങ്ങളിൽ കാണുന്നു. ജലസംഭരണശേഷി കുറവാണ്. വരൾച്ച അതീജീവിക്കുന്നതും നേരിയതോതിൽ കൃഷിക്ക് മാത്രമേ സാധ്യമാവുകയുള്ളു.

ഭൂപടം
  • ഡിലിമിറ്റേഷൻ ഉത്തരവ്