അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp No. 9446700800 ൽ/ഇ മെയിലായി നൽകുന്നവർക്ക്, നിയമാനുസൃത പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡണ്ട് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡണ്ട് : പ്രസിഡണ്ടിൻറെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന കമ്മിറ്റികൾ

എം രാജൻ

പ്രസിഡൻ്റ്

അനിത കെ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം സുരേന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത്ത് കുമാർ എ പി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ ടി ശ്യാമള

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രമീള ബോബി സി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത്

ആകെ വാർഡുകൾ:19

വില്ലേജ് :  കിനാനൂർ,  കരിന്തളം, പരപ്പ

ബ്ലോക്ക്: പരപ്പ

അസംബ്ലി നിയോജക മണ്ഡലം:കാഞ്ഞങ്ങാട്

പാർലമെൻറ് നിയോജക മണ്ഡലം: കാസറഗോഡ്

വിസ്തീർണ്ണം:77.49 ച.കി.മി

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രവിശ്യയിലെ തെക്കൻ കാനറ ജില്ലയുടെയും പഴയ കാസർഗോഡ് താലൂക്കിന്റെയും ഭാഗമായിരുന്ന കിനാനൂർ-കരിന്തളം, ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. വില്യം ലോഗന്റെ മലബാർ മാനുവൽ പ്രകാരം 17-ാം നൂറ്റാണ്ടിൽ നീലേശ്വരം രാജാവിന്റെ കീഴിലായിരുന്ന കിനാനൂർ, ഡച്ചുകാരുടെ ഒരു പ്രധാന കുരുമുളക്-സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രമായിരുന്നു. 1799-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായതിനെത്തുടർന്ന് കടുത്ത ജന്മിത്വ ചൂഷണങ്ങൾക്കും ജാതീയമായ അനാചാരങ്ങൾക്കും ഇവിടുത്തെ കർഷകർ ഇരയായി; 1960-കളിലെ രേഖകൾ പ്രകാരം പ്രദേശത്തെ 70% ഭൂമിയും വെറും 23 ജന്മിമാരുടെ കൈവശമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്. ഈ അടിച്ചമർത്തലുകൾക്കെതിരെ 1937-ൽ കീഴ്മാലയിൽ കർഷകസംഘം രൂപീകരിക്കപ്പെടുകയും, ചരിത്രപ്രസിദ്ധമായ കയ്യൂർ സമരത്തിലും ചീമേനി തോലും വിറകും സമരത്തിലും ഇവിടുത്തെ ജനങ്ങൾ സജീവമായി പങ്കാളികളാകുകയും ചെയ്തു. 1956-ൽ ഗ്രാമകോടതി...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 9, 2026

Ksmart പരിശീലനം

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്കും നിർവ്വഹണ ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം 09.10.2026 ന് 10 മണി മുതൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.ഐ.കെ.എം ടെക്നിക്കൽ ഓഫീസർ ശ്രീ. ബിജേഷ് .എം ക്ലാസുകൾ കൈകാര്യം ചെയ്തു.