അറിയിപ്പ് - പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കിക്കളയുക തുടങ്ങിയവയെക്കുറിച്ച് വിവരങ്ങൾ തെളിവുകൾ സഹിതം Single WhatsApp number 9446700800 ൽ നൽകുന്നവർക്ക്, നിയമാനുസരണമുളള പിഴ തുകയുടെ 25% പാരിതോഷികം നിൽകുന്നതാണ്
കാഴ്ചപ്പാടും ദൌത്യവും

1. പൊതുഭരണവും ധനകാര്യവും

കാഴ്ചപ്പാട്:
സുതാര്യത, ജനപങ്കാളിത്തം, നിയമവാഴ്ച, നീതിപൂർവ്വത എന്നിവ അടിസ്ഥാനമാക്കിയുള്ള കാര്യക്ഷമമായ സദ്ഭരണം ഉറപ്പാക്കി പഞ്ചായത്തിന്റെ ധനകാര്യ മാനേജ്മെന്റും തനത് വരുമാനവും ശക്തിപ്പെടുത്തുക.

ദൗത്യം:

  • പഞ്ചായത്തും ഘടക സ്ഥാപനങ്ങളും ISO നിലവാരത്തിലേക്ക് ഉയർത്തുക.
  • സമയബന്ധിതവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുക.
  • പൊതുജന പരാതിനിവാരണ സംവിധാനം ശക്തിപ്പെടുത്തുക.
  • തനത് വരുമാനം വർദ്ധിപ്പിക്കുകയും വരുമാന ചോർച്ച തടയുകയും ചെയ്യുക.
  • പൊതുധനത്തിന്റെ നിയമാനുസൃതവും ഫലപ്രദവുമായ വിനിയോഗം ഉറപ്പാക്കുക.

2. കൃഷിയും അനുബന്ധ മേഖലകളും

കാഴ്ചപ്പാട്:
സംയോജിത കൃഷി സമ്പ്രദായം, ജൈവകൃഷി, പച്ചക്കറി-നെല്ല് ഉൽപാദനം, ജൈവ വൈവിധ്യ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിച്ച് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക.

ദൗത്യം:

  • ജൈവകൃഷി വ്യാപിപ്പിക്കുക.
  • പച്ചക്കറി, നെല്ല് ഉൽപാദനം വർദ്ധിപ്പിക്കുക.
  • നീർത്തട സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുക.
  • തൊഴിലുറപ്പ് പദ്ധതികളും കൃഷിവകുപ്പ് പദ്ധതികളും സംയോജിപ്പിച്ച് കാർഷിക വികസനം നടപ്പാക്കുക.

3. മൃഗസംരക്ഷണവും ക്ഷീരവികസനവും

കാഴ്ചപ്പാട്:
മൃഗപരിപാലനം സ്ഥിരവരുമാന മാർഗമാക്കി ക്ഷീരോൽപാദനം വർദ്ധിപ്പിക്കുകയും നാടൻ ഇന സംരക്ഷണവും ആരോഗ്യപരിപാലനവും ഉറപ്പാക്കുകയും ചെയ്യുക.

ദൗത്യം:

  • ക്ഷീരോൽപാദനം വർദ്ധിപ്പിക്കുക.
  • രോഗപ്രതിരോധ ശേഷിയുള്ള നാടൻ ഇനങ്ങളെ സംരക്ഷിക്കുക.
  • കർഷകർക്ക് പരമാവധി സബ്സിഡി ഉറപ്പാക്കുക.
  • മൃഗചികിത്സാ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക.

4. പ്രദേശിക സാമ്പത്തിക വികസനം

കാഴ്ചപ്പാട്:
പ്രദേശിക വിഭവങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽസാധ്യതയും സംരംഭകത്വവും വർദ്ധിപ്പിക്കുക.

ദൗത്യം:

  • സൂക്ഷ്മ സംരംഭങ്ങളും ഉത്പാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കുക.
  • വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുക.
  • തൊഴിൽ നൈപുണ്യ പരിശീലനം നൽകുക.
  • “എന്റെ തൊഴിൽ എന്റെ അഭിമാനം” പോലുള്ള പദ്ധതികൾ സംയോജിപ്പിച്ച് നടപ്പാക്കുക.

5. ദാരിദ്ര്യലഘൂകരണം

കാഴ്ചപ്പാട്:
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിച്ച് അതിദാരിദ്ര്യം ഇല്ലാതാക്കുക.

ദൗത്യം:

  • ഭവന നിർമാണവും പുനരുദ്ധാരണവും ഉറപ്പാക്കുക.
  • ഉപജീവന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക.
  • സ്ത്രീകൾ, കുട്ടികൾ, ദുർബല വിഭാഗങ്ങൾ എന്നിവർക്കായുള്ള ക്ഷേമപദ്ധതികൾ നടപ്പാക്കുക.
  • അതിദരിദ്രർക്കായുള്ള മൈക്രോ പദ്ധതികൾ ആവിഷ്കരിക്കുക.

6. പട്ടികജാതി / പട്ടികവർഗ്ഗ വികസനം

കാഴ്ചപ്പാട്:
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക.

ദൗത്യം:

  • ഭവന നിർമാണവും പുനരുദ്ധാരണവും നടപ്പാക്കുക.
  • വിദ്യാഭ്യാസ സഹായവും വിവാഹ ധനസഹായവും നൽകുക.
  • ഉപപദ്ധതി ഫണ്ടുകളും ലൈഫ് മിഷൻ ഫണ്ടും സംയോജിപ്പിച്ച് വികസന പദ്ധതികൾ നടപ്പാക്കുക.

7. സാമൂഹ്യനീതി

കാഴ്ചപ്പാട്:
വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗഹൃദപരമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക.

ദൗത്യം:

  • വയോജന-ഭിന്നശേഷി സൗഹൃദ പൊതുസ്ഥാപനങ്ങൾ ഒരുക്കുക.
  • ആരോഗ്യ, മാനസിക, സാംസ്കാരിക പിന്തുണ നൽകുക.
  • ക്ഷേമപദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുക.

8. ജെൻഡർ വികസനവും കുട്ടികളുടെ വികസനവും

കാഴ്ചപ്പാട്:
സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും കുട്ടികളുടെ സമഗ്ര വികസനവും ഉറപ്പാക്കുക.

ദൗത്യം:

  • വനിതാ സംരംഭകത്വവും തൊഴിൽ പരിശീലനവും നൽകുക.
  • സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ പദ്ധതികൾ നടപ്പാക്കുക.
  • കുട്ടികൾക്കായുള്ള കായിക, സാംസ്കാരിക, പോഷകാഹാര പദ്ധതികൾ ശക്തിപ്പെടുത്തുക.
  • ബാലസഭ പ്രവർത്തനങ്ങൾ സജീവമാക്കുക.

9. കുടിവെള്ളവും ശുചിത്വവും

കാഴ്ചപ്പാട്:
ജലസംരക്ഷണത്തിലൂടെ കുടിവെള്ള ലഭ്യതയും ശുചിത്വ മേഖലയിലെ സമ്പൂർണതയും ഉറപ്പാക്കുക.

ദൗത്യം:

  • പൊതുകുടിവെള്ള പദ്ധതികൾ നടപ്പാക്കുക.
  • വ്യക്തിഗത ഗാർഹിക കക്കൂസുകൾ നിർമ്മിക്കുക.
  • ഖര-ദ്രവ മാലിന്യ സംസ്കരണ സംവിധാനം ഉറപ്പാക്കുക.
  • ODF പദവി നിലനിർത്തുക.

10. ആരോഗ്യം

കാഴ്ചപ്പാട്:
ജനങ്ങളുടെ ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ഉറപ്പാക്കി ആരോഗ്യസ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുക.

ദൗത്യം:

  • പാലിയേറ്റീവ് കെയർ ശക്തിപ്പെടുത്തുക.
  • ആരോഗ്യസ്ഥാപനങ്ങൾക്ക് മരുന്നും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുക.
  • ക്യാൻസർ, കിഡ്നി, ജീവിതശൈലി രോഗ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുക.
  • ഡയാലിസിസ് രോഗികൾക്ക് ധനസഹായം നൽകുക.

11. വിദ്യാഭ്യാസം, കല, സംസ്കാരം, കായികം, യുവജനക്ഷേമം

കാഴ്ചപ്പാട്:
വിദ്യാഭ്യാസ നിലവാരവും യുവജനങ്ങളുടെ കലാ-കായിക-സാംസ്കാരിക വളർച്ചയും മെച്ചപ്പെടുത്തുക.

ദൗത്യം:

  • സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക.
  • ലൈബ്രറികൾ ശക്തിപ്പെടുത്തുക.
  • യുവജനങ്ങൾക്കായി കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക.

12. പൊതുമരാമത്ത്, വൈദ്യുതി, ഊർജം

കാഴ്ചപ്പാട്:
ഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക.

ദൗത്യം:

  • പഞ്ചായത്ത് റോഡുകൾ വികസിപ്പിക്കുക.
  • പൊതുസ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
  • കുടിവെള്ള-ശുചിത്വ സൗകര്യങ്ങൾ വ്യാപിപ്പിക്കുക.
  • വിവിധ ഫണ്ടുകൾ സംയോജിപ്പിച്ച് വികസന പദ്ധതികൾ നടപ്പാക്കുക.

13. ജൈവവൈവിധ്യ മാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം

കാഴ്ചപ്പാട്:
പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യ സംരക്ഷണവും വഴി കാലാവസ്ഥ വ്യതിയാനത്തെ ചെറുത്ത് സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക.

ദൗത്യം:

  • ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുക.
  • കാവ്, പള്ളം, വനങ്ങൾ എന്നിവ സംരക്ഷിക്കുക.
  • വൃക്ഷതൈ നട്ടുപിടിപ്പിക്കൽ വ്യാപിപ്പിക്കുക.
  • പ്രകൃതിദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക.