ദുരന്ത നിവാരണ പരിശീലന പരിപാടി
June 25, 2026
കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജനപ്രതിനിധികൾക്കും, ഇ.ആർ.ടി (ERT), ആർ.ആർ.ടി (RRT) അംഗങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരിശീലന പരിപാടി 15/06/2026 ന് വിജയകരമായി നടന്നു. കരിന്തളം CDS ഹാളിൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എം. രാജൻ നിർവ്വഹിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതും സംബന്ധിച്ച് പരിശീലനത്തിന് മുന്നോടിയായി സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ വിനീത് പി ആമുഖ പ്രഭാഷണം നടത്തി.തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീ. ഗോപി കെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ പരിശീലനം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി അനിത കെ-യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റീ ചെയർമാൻ ശ്രീ സുരേന്ദ്രൻ എം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേർസൺ എൻ ടി ശ്യാമള, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റീ ചെയർമാൻ ശ്രീ സുജിത്ത് കുമാർ, ആറാംവാർഡ് മെമ്പർ ശ്രീ മുഹമ്മദ് കെ നൌഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ. എ. വി യോഗത്തിന് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സജീന്ദ്രൻ പുതിയപുരയിൽ നന്ദിയും രേഖപ്പെടുത്തി