ഉന്നതി യോഗങ്ങൾ 26.06.2026 മുതൽ
June 23, 2026
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ ഉന്നതി യോഗങ്ങൾ 26.06.2026 മുതൽ ആരംഭിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി നടക്കുന്ന ഈ യോഗങ്ങൾ 30.06.2026-ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 2026-27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട ഗുണഭോക്തൃ തെരഞ്ഞെടുപ്പ് തയ്യാറാക്കൽ, പട്ടികജാതി/പട്ടികവർഗ്ഗ വകുപ്പ് മുഖേനയും പഞ്ചായത്ത് മുഖേനയും നടപ്പിലാക്കിയ വിവിധ ഭവനപദ്ധതികളുടെ നിർമ്മാണ പുരോഗതി വിലയിരുത്തൽ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. പദ്ധതി പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനായി ഏവരും യോഗങ്ങളിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു